ഹജ്ജ് തീർഥാടനം: കുവൈത്ത് എയർപോർട്ടിലെ ഒരുക്കങ്ങൾ കസ്റ്റംസ് അധികൃതർ വിലയിരുത്തി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടുന്ന തീർഥാടകരുടെ യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ കർശന പരിശോധന നടത്തി.. വിമാനത്താവളത്തിലെ ടി4 യാത്രാ ടെർമിനലിൽ ഒരുക്കിയ സജ്ജീകരണങ്ങൾ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി വിലയിരുത്തി. തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലാക്കാനും സുരക്ഷ ഉറപ്പാക്കാനുമായി വിപുലമായ സൗകര്യങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. യൂസഫ് ഖാലിദ് അൽ നുവൈഫ്, സാലിഹ് മുഹമ്മദ് അൽ ഒമർ എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

യാത്രക്കാരുടെ പരിശോധനാ സംവിധാനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപനം എന്നിവ സംഘം വിലയിരുത്തി. സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൽ കസ്റ്റംസ് ജീവനക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ അധികൃതർ പ്രശംസിച്ചു. ഹജ്ജ് സീസൺ പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും കൂടുതൽ ഉദ്യോഗസ്ഥരെയും ആധുനിക സാങ്കേതിക സംവിധാനങ്ങളെയും വിന്യസിച്ചിട്ടുണ്ട്. തീർഥാടകർക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ വിമാനത്താവളത്തിലെ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് പരിശോധനയ്ക്ക് ശേഷം ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...