റിഫയുടെ പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യൂട്യൂബറും ആൽബം താരവുമായ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കുടുംബം. ദുബായിൽ റിഫയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയെന്നത് ഭർത്താവ് മെഹ്നാസും സംഘവും പ്രചരിപ്പിച്ച കെട്ടുകഥ ആയിരുന്നുവെന്ന് പിതാവ് റാഷിദ് ആരോപിച്ചു. ഇവിടെ നടക്കുന്ന അന്വേഷണത്തിനു സഹായമാവുമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ടു. റിഫയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും മന്ത്രി എ.കെ ശശീന്ദ്രനെ സന്ദർശിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റിഫ കടുത്ത ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയായതായി പരാതിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ മാർച്ച് ഒന്നിന് പുലർച്ചെയാണു റിഫയെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ഭർത്താവ് മെഹ്നാസും സംഘവും പറഞ്ഞ കാര്യങ്ങൾ കൂടുതൽ ദുരൂഹത ഉയർത്തുന്നതായിരുന്നുവെന്ന് കുടുംബം പറയുന്നു. പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹമായതിനാൽ അര മണിക്കൂറിൽ കൂടുതൽ വച്ചിരിക്കാൻ പാടില്ലെന്ന് പറഞ്ഞ് വേഗത്തിൽ കബറടക്കുകയായിരുന്നു. പിന്നീട് റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴാണു പോസ്റ്റുമോർട്ടം നടന്നിട്ടില്ലെന്നും ഫൊറൻസിക് പരിശോധന മാത്രമാണ് ദുബായിൽ നടത്തിയതെന്നും അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...