പി.സി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപിയുടെ ഐക്യദാർഢ്യം ; പ്രതിഷേധിച്ച് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ വട്ടപ്പാറക്ക് സമീപം വേറ്റിനാട് മണ്ഡപത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പി.സി ജോർജിന്റെ വാഹനത്തിന് മുന്നില്‍ ചാടി വീണത്. പി.സി ജോർജിന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടും കസ്റ്റഡിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. പിന്തുണ അറിയിച്ച ബിജെപി പ്രവർത്തകർക്ക് പി.സി ജോർജ് നന്ദി പറഞ്ഞു. അതേസമയം പട്ടത്ത് പി.സി ജോർജിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മൂന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

പി.സി ജോർജിന്റെ കസ്റ്റഡിയെ ബിജെപി നേതാക്കൾ അപലപിക്കുകയാണ്. അദ്ദേഹം പറഞ്ഞപോലെ പലതും കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് കുമ്മനം രാജശേഖരൻ പറഞ്ഞത്. വിദ്വേഷ പ്രസം​ഗത്തിന്റെ പേരിൽ പി.സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പോലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പ്രതികരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്റെ പേരിൽ പുലർച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂർ ദൂരെയുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ.സുരേന്ദ്രൻ വിമര്‍ശിച്ചു.

മുസ്ലിം മതമൗലികവാദികൾ വർഗീയ വിഷം ചീറ്റിയിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാരിന്റെ ഇരട്ടത്താപ്പാണ് പി.സി ജോർജിനെ കസ്റ്റഡിയിൽ എടുത്തതോടെ വ്യക്തമാകുന്നത്. ഇസ്ലാമിക വർഗീയ ശക്തികൾക്ക് എന്തും പറയാം എന്തും ചെയ്യാം, എന്നാൽ ആരും ഇതിനെതിരെ പ്രതികരിക്കരുതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ജിഹാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്ന സർക്കാർ ഹൈന്ദവ – ക്രൈസ്തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സർക്കാരിൻന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി.സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി.സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ജോര്‍ജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഹിന്ദു മുസ്ലീം വൈരം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐആറില്‍ പറയുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...

തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരന് രക്ഷ; ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി സാഹസികമായി...

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ആലംകോട് ആറ് വയസുകാരന് നേരെ പാഞ്ഞടുത്ത് തെരുവുനായ....