കെ.സി വേണുഗോപാലിനെ അനുകൂലിച്ചതിന്‌ സതീശന്റെ സ്റ്റാഫിൽ നിന്ന്‌ ഭീഷണി ; ഡിജിപിക്ക്‌ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

പറവൂർ : എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഓഫീസ് സ്റ്റാഫിൽനിന്ന്‌ ഭീഷണി നേരിടുന്നതായി യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോൺഗ്രസ് പറവൂർ മണ്ഡലം സെക്രട്ടറിയും കെഎസ്‌യു ബ്ലോക്ക് സെക്രട്ടറിയുമായ ആരോൺ ബി സ്രാമ്പിക്കലാണ് ഡിജിപിക്ക് പരാതി നൽകിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഡിജിപിക്കും ആലുവ റൂറൽ എസ്‌പിക്കും നൽകിയ പരാതിയിൽ ആരോൺ സൂചിപ്പിക്കുന്നു. പ്രതിപക്ഷനേതാവിന്റെ ഓഫീസ് സ്റ്റാഫുകളുടെ അറിവോടെയാണ് അസഭ്യവർഷവും ഭീഷണിയും നടക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് മുഖ്യമന്ത്രി പദവിക്കായുള്ള നേതാക്കളുടെ പോരിൽ കോൺ​ഗ്രസിൽ അതൃപ്തി പുകയുകയാണ്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്ത്തി കഴിഞ്ഞ ദിവസം കെ സുധാകരൻ രം​ഗത്തിയിരുന്നു. സുധാകരന് പിന്നാലെ കെ സി വേണു​ഗോപാലിനെ പുകഴ്ത്തി സന്ദീപ് വാര്യരും മറ്റ് നേതാക്കളും രം​ഗത്തെത്തി. മറുഭാ​ഗത്ത് സതീശൻ വിഭാ​ഗവും അവകാശവാദവുമായി രം​ഗത്തുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തന്നെ കോൺ​ഗ്രസിൽ ​ഉൾപാർടി പോര് രൂക്ഷമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...