നിയമങ്ങൾ സംരക്ഷിക്കാൻ വിവരാവകാശ നിയമത്തിന് കഴിയും : ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നിയമങ്ങൾ സംരക്ഷിക്കാൻ വിവരാവകാശ നിയമത്തിന് കഴിയുമെന്ന് കേരള ഹൈക്കോടതി മുൻ ജഡ്ജ് എം.ആർ ഹരിഹരൻ നായർ. കേരള ജനവേദിയുടെ നേതൃത്വത്തിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിൽ വിവരാവകാശ നിയമത്തിന്റെ പങ്ക് എത്രമാത്രം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമം നിലവിൽ വന്നതിനു മുൻപ് ആരെയെങ്കിലും കാണാതായാൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യണം. എന്നാൽ നിലവിലെ സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം കാണാതായ ആളിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം വിവരം ചോദിച്ചാൽ 24 മണിക്കൂറിനകം മറുപടി കിട്ടും.

ചികിത്സാ സഹായത്തിനു വേണ്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയാൽ വിവരാവകാശ നിയമം നിലവിൽ വരുന്നതിനു മുൻപ് നിയമസഭയിൽ ഏതെങ്കിലും എം.എൽ.എ സബ്മിഷൻ വെയ്ക്കണമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ എത്ര രൂപ അനുവദിച്ചിട്ടുണ്ട് എന്ന വിവരം വരെ പൗരന് ലഭിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. അലങ്കാർ അഷറഫ്, ശശികുമാർ തുരുത്തിയിൽ, റെജി മലയാലപ്പുഴ, സതീഷ്, മഞ്ജു, ഷൈജ, ശ്യാമ, ആര്യ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...