ഡെറാഡൂൺ: നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചുവെന്നാരോപിച്ച് മോഡലുകളെ ഭീഷണിപ്പെടുത്തി വലത് സംഘടന. ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിനായുള്ള റിഹേഴ്സലിനിടെയാണ് സംഭവം. ‘രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ’ എന്ന സംഘടനയാണ് മോഡലുകളെ സംഘം ചേർന്ന് തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിന്റെ നേതൃത്വത്തിലെത്തിയവരാണ് മോഡലുകളെ ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തായി. ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാംപ് വാക്കിന്റെ പരിശീലന നടക്കുന്ന സ്ഥലത്തേക്കാണ് സംഘടനയുടെ ആളുകൾ എത്തിയത്. പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്നത് സംസ്കാരത്തിന് ചേർന്നതല്ലെന്ന് പറഞ്ഞ് മത്സരാർഥികളുമായി വാക്കുതർക്കമുണ്ടായി. ഋഷികേശിന്റെ സംസ്കാരം നശിപ്പിക്കുന്ന പ്രവൃത്തി അനുവദിക്കില്ലെന്ന് ഭട്‌നാഗർ പറഞ്ഞു. എന്നാൽ എല്ലാ കടകളിലും ഇത്തരം വസ്ത്രങ്ങളുടെ വിൽപ്പന നിർത്തണമെന്ന് മത്സരാർഥി തിരിച്ചടിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























