ജാതി സെൻസസിൽ അനാവശ്യമായതും വ്യക്തിപരമായതുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കർണാടകയിൽ നടക്കുന്ന ജാതി സെൻസസിൽ അനാവശ്യമായതും വ്യക്തിപരമായതുമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് എന്യൂമറേറ്റർമാർക്ക് നിർദേശം നൽകി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരു നഗരപരിധിയിൽ ഇന്നലെ സർവേ ആരംഭിച്ചിരുന്നു. സെൻസസിന്റെ ഭാ​ഗമായി ഉദ്യോഗസ്ഥർ ഉപമുഖ്യമന്ത്രിയുടെ വീട് സന്ദർശിച്ചു. സെൻസസിനിടെ ശിവകുമാർ ചില വിവരങ്ങൾ നൽകില്ലെന്ന് എന്യൂമറേറ്റർമാരോട് പറഞ്ഞു. തന്റെ കൈവശമുള്ള ആഭരണങ്ങൾ ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. ആളുകൾക്ക് എത്ര കോഴികൾ, ആടുകൾ, സ്വർണാഭരണം, വാച്ചുകൾ, അല്ലെങ്കിൽ മറ്റ് സ്വകാര്യ വസ്തുക്കൾ എന്നിവയുണ്ട് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കരുതെന്ന് ഞാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്.

വ്യക്തിപരമായ ചോദ്യങ്ങൾ ഒഴിവാക്കാനും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. അവർ എങ്ങനെയാണ് സർവേ നടത്തുന്നതെന്ന് നമുക്ക് നോക്കാം. ആർക്കും എതിർപ്പുണ്ടാകാൻ തരമില്ല. മുൻ സർവേയിൽ പലരും എതിർപ്പ് ഉന്നയിച്ചിരുന്നു. അതുകൊണ്ടാണ് പുതിയത് നടത്താൻ തീരുമാനിച്ചത്. എല്ലാവരും പങ്കെടുക്കണമെന്നും ശിവകുമാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...