തിരുവനന്തപുരം : കൊടകര കള്ളപ്പണക്കേസില്‍ വിജിലന്‍സിനെതിരെ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. കെ.എം. ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോയെന്നും അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോയെന്നും റിജില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കെഎം ഷാജിയുടെ അഴീക്കോട്ടെയും കോഴിക്കോട്ടെയും വീട്ടിലേക്ക് പോയ വിജിലന്‍സിന് സുരേന്ദ്രന്റെ ഉള്ളിയേരിയിലെ വീട് അറിയാതെ പോയോ? അതോ ബിനീഷ് കോടിയേരിക്ക് വേണ്ടി വിലപേശുകയാണോ? ദിവസം കുറേ ആയില്ലേ. ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നു. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. ഇനിയിപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ താക്കോല്‍ സുരേന്ദ്രനെ അമിട്ട് ഷാജി ഏല്‍പ്പിച്ചിട്ടുണ്ടോ?
അതേസമയം, കെ സുന്ദരയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വിവി.രമേശന്‍ പോലീസില്‍ പരാതി നല്‍കി. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ അപര സ്ഥാനാര്‍ഥിയായ കെ സുന്ദരയ്ക്ക് പണം നല്‍കി എന്ന ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് വി.വി. രമേശന്‍ പരാതി നല്‍കിയിരിക്കുന്നത്.