റാന്നി : റാന്നി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി റിങ്കു ചെറിയാന്റെ ഇന്നത്തെ പര്യടന പരിപാടി കൊറ്റനാട് പഞ്ചായത്തിലെ നടയ്ക്കലിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ സാജു നിർവഹിച്ചു. രാവിലെ 8 മണിക്ക് ദേവാലയങ്ങൾ സന്ദർശിച്ചതിനു ശേഷം ഉച്ചക്ക് രണ്ടരയോടെയാണ് സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്.
നടയ്ക്കൽ, ചെട്ടിയാർമുക്ക്, പുള്ളോലി, നെടുംമ്പര, പുതുക്കുടിമുക്ക്, ഉപ്പോലി, കണ്ടംപേരൂർ, കരിയംപ്ലാവ്, ചുട്ടുമൺ, പന്നയ്ക്കപതാൽ കോളനി, പുന്നനിൽക്കുംനിരവ്, കാക്കമല, പെരുമ്പെട്ടി എന്നീ സ്ഥലങ്ങളിൽ ഇന്ന് പര്യടനം പൂര്‍ത്തിയാക്കി പെരുമ്പെട്ടിയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി. സി. സി മുന്‍ പ്രസിഡന്റ് പി. മോഹൻരാജ് ഉദ്‌ഘാടനം ചെയ്തു. കോരിച്ചൊരിയുന്ന മഴയിലും സ്വീകരണ പരിപാടികളിലെ വന്‍ ജനപങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ഏറെ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്.