വിയ്യൂർ ജയിലിലെ കലാപം : കൊടി സുനിക്കെതിരെ ജയിൽ വകുപ്പ് തുടരന്വേഷണം നടത്തിയില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളി കൊടി സുനി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നടത്തിയ ആസൂത്രിത കലാപത്തിൽ തുടരന്വേഷണത്തിന് മുതിരാതെ ജയിൽ വകുപ്പ്. സുനിക്ക് ജയിൽ മാറ്റത്തിന് വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശയോടെയാണ് കലാപം നടന്നതെന്നാണ് ഉയരുന്ന ആരോപണം. തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും സഹായികളായി നിന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെയും നടപടിയുണ്ടായില്ല. കഴിഞ്ഞ ഞായറാഴ്ച വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിൽ 10 തടവുകാർ നടത്തിയ കലാപം ആസൂത്രണം ചെയ്തതിൽ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ട് എന്നാണ് ഉയരുന്ന ആരോപണം. കലാപം നടന്ന് ഒരാഴ്ചയാകുമ്പോഴും മതിയായ അന്വേഷണമോ നടപടികളോ ഇല്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ജയിൽ വകുപ്പ്. മധ്യമേഖലാ ഡിഐജിയുടെ കീഴിലുള്ള വിയൂരിൽ നിന്ന് ഉത്തര മേഖലാ ഡിഐജിയുടെ കീഴാലുള്ള തവനൂരിലേക്ക് കലാപത്തിന് പിന്നാലെ കൊടി സുനിയെ മാറ്റിക്കൊടുത്തു.

കണ്ണൂരിലേക്ക് പ്രത്യക ഉത്തരവില്ലാതെ മാറ്റുന്നതിന് ഇനി തടസ്സമില്ല. അതീവ സുരക്ഷാ ജയിലിന്റെ ഇന്നർ സർക്കിൾ ബ്ലോക്കിൽ നിന്നാണ് കലാപം തുടങ്ങുന്നത്. തടവുകാർ പുറത്തിറങ്ങണമെങ്കിൽ ഗേറ്റ് തുറക്കണം. തൊട്ടടുത്ത ഓഫീസ് റൂമിലേക്ക് രഞ്ജിത്ത് ഉൾപ്പടെയുള്ള തടവുകാരെത്തിയത് ഉദ്യോഗസ്ഥരിൽ ചിലരുടെ സഹായത്താലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇക്കാര്യങ്ങൾ സിസിടിവിയിൽ ഉണ്ടായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. മധ്യമേഖലാ ഡിഐജി പ്രാഥമികാന്വേഷണം നടത്തി തിടുക്കപ്പെട്ട് തടവുകാരെ ജയിൽ മാറ്റിക്കൊടുത്തു.

ജയിലിൽ കലാപം നടക്കുമ്പോൾ സുനിയെ സഹായിച്ച ജീവനക്കാരിൽ ചിലർ കാഴ്ചക്കാരായി നിന്നു എന്നും ആക്ഷേപമുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ജീവനക്കാരെത്തിയാണ് കലാപം നിയന്ത്രിച്ചത്. 13 പേരാണ് അതീവ സുരക്ഷാ ജയിലിലന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. കലാപം നിയന്ത്രിച്ച ശേഷം നടത്തിയ പരിശോധനയിൽ കൊടി സുനിയും ടിറ്റോ ജറോമും ഉപയോഗിച്ചതെന്ന് കരുതുന്ന ഫോൺ കണ്ടെടുത്തിരുന്നു. വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് തടവുകാരെ ഇന്നർ സർക്കിളിലെ ബ്ലോക്കിലെത്തിക്കുക. അതുകൊണ്ടു തന്നെ ഇവിടേക്ക് മൊബൈൽ എത്തിച്ചതിലും ഉദ്യോഗസ്ഥരുടെ കൈയ്യുണ്ടെന്നത് വ്യക്തം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...