റിപ്പർ ജയാനന്ദൻ ജയിലിൽ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി; മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് റിപ്പര്‍ ജയാനന്ദന്‍ ജയിലില്‍ തിരിച്ചെത്തി. തടവ് ശിക്ഷയില്‍ കഴിയുന്ന ജയാനന്ദന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ട് ദിവസത്തെ പരോളില്‍ പുറത്തിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ജയാനന്ദന്‍ പങ്കെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകയാണ് റിപ്പര്‍ ജയാനന്ദന്റെ മകള്‍. കനത്ത പോലീസ് സുരക്ഷയിലാണ് റിപ്പര്‍ ജയാനന്ദന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് ശേഷം ആദ്യമായി ആണ് ജയാനന്ദന്‍ പരോളില്‍ ഇറങ്ങിയത്.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇയാളെ എത്തിക്കുന്നതിന് മുന്പു തന്നെ വടക്കുന്നാഥ ക്ഷേത്രവും പരിസരവും കനത്ത പോലീസ് കാവലിലാക്കിയിരുന്നു. ജയാനന്ദന്റെ ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ ഉണ്ടായിരുന്നത്. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാര്‍ഥിയായിരുന്നു വരന്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന റിപ്പര്‍ ജയാനന്ദന്‍ മാര്‍ച്ച് 21-നാണ് പരോളിലിറങ്ങിയത്. മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തന്‍വേലിക്കര കൊലക്കേസുകള്‍ അങ്ങനെ നിരവധി കേസുകളില്‍ കുറ്റാരോപിതനായിരുന്നു റിപ്പര്‍ ജയാനന്ദന്‍. എന്നാല്‍ ജയാനന്ദന്‍ നടത്തിയതായി ആരോപിക്കപ്പെട്ട അഞ്ച് കൊലപാതകങ്ങളില്‍ മൂന്നിലും കോടതി ജയാനന്ദനെ കുറ്റവിമുക്തനാക്കിയിരുന്നു. രണ്ട് കൊലപാതക കേസുകളിലാണ് ജയാനന്ദന്‍ ശിക്ഷിക്കപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....