ബ്രഹ്മപുരത്ത് വന്‍ അഴിമതി ; സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി; ബ്രഹ്മപുരം അഴിമതി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. വിഷയത്തില്‍ കേരള സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തി. കേരളത്തില്‍ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന ആമുഖത്തോടെ തുടങ്ങിയ ജാവദേക്കര്‍, ഇടത് വലത് മുന്നണികളെ വിഷയത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ പ്രമുഖരുടെ മൂന്നു മരുമക്കള്‍, രണ്ടു കമ്പനികള്‍. ഇവര്‍ക്കാണ് അഴിമതിയില്‍ പങ്ക് എന്നാണ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടായതിനാല്‍ ബ്രഹ്മപുരത്ത് സിബിഐ അന്വേഷണം വേണമെന്നും ജാവദേക്കര്‍ പറഞ്ഞു.

എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ മരുമകനാണ് ബ്രഹ്മപുരം കരാര്‍ ഏറ്റെടുത്ത സോണ്ട ഇന്‍ഫ്രാടെക്ക് എംഡി. കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാലിന്റെ മരുമകനാണ് ഉപകരാര്‍ നല്‍കിയത്. ഇത് സിപിഎം-കോണ്‍ഗ്രസ് അഴിമതിയാണ്. വിദേശത്ത് ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രിയാണ്. കരാറില്‍ മുഖ്യമന്ത്രിയുടെപങ്കും അന്വേഷിക്കണമെന്നും ജാവദേക്കര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...