പത്തനംതിട്ട : പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലൂടെ പ്രകൃതിക്ഷോഭ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലോക ജല ദിനത്തോട് അനുബന്ധിച്ച് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മച്ചിക്കാട് ലക്ഷം വീട് കോളനിയില്‍ പൂര്‍ത്തികരിച്ച കിണറുകളുടെ സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. കാലവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ചൂട് വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. മനുഷ്യരുടെ പ്രവര്‍ത്തനഫലമായി പ്രളയത്തിലൂടെയും വരള്‍ച്ചയിലൂടെയും രണ്ട് അഗ്രങ്ങളിലേക്ക് പോകുന്ന കാലാവസ്ഥയാണ്.ധാരാളം വനമുള്ള മലയോര പ്രദേശമായ ജില്ലയില്‍ ഉണ്ടാകുന്ന വരള്‍ച്ചയും പ്രളയവും പോലുള്ള പ്രകൃതിക്ഷോഭ പ്രശ്നങ്ങളെ ഒരവസരമായി കണ്ടെത്തി പ്രകൃതിയോട് ഒരുമിച്ച് ചേരാന്‍ സാധിക്കണം. തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തില്‍ എല്ലാ ജനങ്ങള്‍ക്കും ജലം ലഭിക്കുന്നതിനായി ശാസ്ത്രീയമായും മികച്ച രീതിയിലുമുള്ള കൂട്ടായ പ്രവര്‍ത്തനമാണ് നടത്തിയിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ വാഴമുട്ടം നോര്‍ത്ത് വാര്‍ഡില്‍ ജലക്ഷാമം അനുഭവപ്പെടുന്ന മച്ചിക്കാട് ലക്ഷം വീട് കോളനിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പടുത്തി 40000 രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ച 12 കിണറുകളാണ് കളക്ടര്‍ നാടിന് സമര്‍പ്പിച്ചത്. കിണര്‍ റീചാര്‍ജിംഗ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച 50- മത്തെ കുളത്തിന്റെ സമര്‍പ്പണ ഉദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു. മത്സ്യ കൃഷിക്കും കാര്‍ഷികവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി നിര്‍മിച്ച കുളം കയര്‍ ഭൂവസ്ത്രം വിരിച്ച് ബലപ്പെടുത്തും. അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മഞ്ഞനിക്കര വാര്‍ഡില്‍ നവീകരിക്കുന്ന നാല് ഏക്കര്‍ വരുന്ന കുറിഞ്ചാല്‍ കളക്ടര്‍ സന്ദര്‍ശിച്ചു. ചാലിലെ പോളകള്‍ നീക്കം ചെയ്ത് കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളികളുമായി കളക്ടര്‍ സംസാരിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ജലദിനത്തോട് അനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാലിന്റെ നേതൃത്വത്തിലുളള ഭരണസമിതിയുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ആദരിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍,എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.ഇ. വിനോദ് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.ജി. ശ്രീവിദ്യ, ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ഷാജി ജോര്‍ജ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍. മിഥുന്‍, മിനി വര്‍ഗീസ്, സുജാത, കെ.സി. അജയന്‍, അന്നമ്മ, ജി. സുരേഷ് കുമാര്‍, റിജു കോശി, കെ. അമ്പിളി, എം.ആര്‍. അനില്‍കുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ സി.പി. രാജേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































