മൈലപ്രാ : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനമനുസരിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പടി ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന ഒപ്പ് ശേഖരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു, പി.കെ. ഗോപി, സലിം പി. ചാക്കോ, ജെയിംസ് കീക്കരിക്കാട്ട്, വിൽസൺ തുണ്ടിയത്ത്, ശോശാമ്മ ജോൺസൺ , സുനിൽകുമാർ എസ്, അനിത മാത്യു, പി.എ. ജോൺസൺ, എൻ. പ്രദീപ് കുമാർ , സിബി ജേക്കബ്, ആഷ്ലി എം. ഡാനിയേൽ, ഷിജു ചെറിയാൻ , ലിബു മാത്യു, ബിജു ശമുവേൽ എന്നിവർ പങ്കെടുത്തു.