പാലാരിവട്ടം പാലം അഴിമതി : ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവുകള്‍ അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് വി.കെ ഇബ്രാഹിം കുഞ്ഞിന് ആശ്വാസം. ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവുകള്‍ അനുവദിച്ചു. ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ടുപോകാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസിന്റെ പേരില്‍ സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാനാകില്ലന്ന് കോടതി നിരീക്ഷിച്ചു.

കേസിലെ അന്വേഷണവും ചോദ്യം ചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിയുമായി ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പാലാരിവട്ടം പാലം അഴിമതിക്കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 18നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. ജനുവരി മാസത്തില്‍ കര്‍ശന വ്യവസ്ഥകളോടെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കപ്പെട്ടത്. ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രാര്‍ഥനാലയത്തിലെ ക്രൂര പീഡനം ; പത്തനംതിട്ട എലോഹിം ഗ്ലോബൽ വര്‍ഷിപ്പ് സെന്ററിനെതിരെ പോലീസ് കേസ്...

0
പത്തനംതിട്ട: ഇടുക്കി സ്വദേശിയായ 17-കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എലോഹിം...

ബി.ജെ.പി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തി , നാലുപേർ അറസ്റ്റിൽ

0
റായ്‌പൂർ: ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന...

എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ കിണറ്റിൽ വീണു

0
മലപ്പുറം : എടക്കരയിൽ തീറ്റ തേടി കാടിറങ്ങിയ ആന കൃഷിയിടത്തിലെ ആൾമറയില്ലാത്ത...

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...