നടി റിയ മരിച്ച കേസ്‌ ; നിര്‍മാതാവായ ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ജാര്‍ഖണ്ഡ് ചലച്ചിത്രതാരം റിയ കുമാരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും സിനിമാ നിര്‍മാതാവുമായ പ്രകാശ് കുമാര്‍ അറസ്റ്റില്‍. റിയയുടെ കുടുംബം പ്രകാശ് കുമാറിനും സഹോദരന്മാര്‍ക്കും എതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു പോലീസ് അറിയിച്ചിരുന്നു. പ്രകാശ് കുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടു തോന്നിയ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്ത് അദ്ദേഹത്തെ ചോദ്യം ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രകാശ് പല ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. നിര്‍മാതാവായ ഭര്‍ത്താവ് പ്രകാശ് കുമാര്‍, 3 വയസ്സുള്ള മകള്‍ എന്നിവരോടൊപ്പം റാഞ്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു കാറില്‍ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞദിവസം രാവിലെ 6ന് ഹൗറ ജില്ലയില്‍ ദേശീയപാതയിലായിരുന്നു സംഭവം.

മഹിശ്രേഖ പാലത്തില്‍ കാര്‍ നിര്‍ത്തി പ്രകാശ് പുറത്തിറങ്ങിയ തക്കം നോക്കി മൂന്നംഗസംഘം ഓടിയെത്തി ആക്രമിക്കുകയും കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തന്നെ രക്ഷിക്കാന്‍ റിയ ഇടപെടുന്നതിനിടെ അക്രമിസംഘം വെടിയുതിര്‍ത്ത് രക്ഷപ്പെട്ടുവെന്നാണ് പ്രകാശ് പോലീസിനോടു പറഞ്ഞത്. മുറിവേറ്റ റിയയെ കാറില്‍ കയറ്റി 3 കിലോമീറ്റര്‍ ഓടിച്ച പ്രകാശ് നാട്ടുകാരുടെ സഹായത്തോടെ അവരെ ഉലുബേരിയയിലെ എസ്‌സിസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

പാലത്തിനു സമീപം മൂത്രമൊഴിക്കാന്‍ ഇറങ്ങിയെന്നാണു പ്രകാശ് പോലീസിനോടു പറഞ്ഞത്. കാര്‍ നിര്‍ത്തിയ സ്ഥലം ഇതിനു യോജിച്ചതായിരുന്നില്ല. കൃത്യമായി ഈ സ്ഥലത്ത് കവര്‍ച്ചക്കാര്‍ കാത്തുനിന്നതിലും പോലീസിനു ദുരൂഹത തോന്നി. മോഷ്ടാക്കള്‍ കാറിനെ പിന്തുടര്‍ന്നതായും സൂചനയില്ല.
ഒരുപാട് യാദൃച്ഛികതകള്‍ ഒരുമിച്ചു ചേര്‍ന്നപ്പോഴാണ് കുറ്റകൃത്യം നടന്നതെന്നും വിശ്വസിക്കാന്‍ പ്രയാസമാണെന്നും പോലീസ് വിശദീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

0
കൊച്ചി: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അ‍ർജുൻ ആയങ്കി. വിരട്ടരുത്.....

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് അഞ്ച് വർഷം കൊണ്ട് 557.51 കോടി രൂപ ചെലവഴിച്ചു : രാജ്യസഭയിൽ...

0
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത്...

കണ്ണൂരിൽ കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിർദേശം

0
കണ്ണൂർ: കണ്ണൂരിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

പ്രളയക്കെടുതിക്കിടയിലും കെഎസ്ഇബിക്ക് ആശ്വാസം ; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നു

0
തിരുവനന്തപുരം: അതിതീവ്രമഴ നാശഷ്ടമുണ്ടാക്കിയെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബിക്ക് ആശ്വാസം. എന്നാൽ...