10 മില്യൺ സ്ട്രീമിങ് മിനിറ്റ്സ് കരസ്ഥമാക്കി അപർണാ ബാലമുരളി നായികയായ ‘ഇനി ഉത്തരം’

For full experience, Download our mobile application:
Get it on Google Play

മലയാളം മിസ്റ്ററി ത്രില്ലെർ ഗണത്തിൽ പുറത്തിറങ്ങിയ അപർണാ ബാലമുരളിയുടെ ഇനി ഉത്തരം സീ5 ഓ ടി ടി പ്ലേറ്റിഫോമിൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഓ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത് നാൽപ്പത്തി എട്ടു മണിക്കൂറുകൾക്കുള്ളിൽ പത്തു മില്യൺ സ്ട്രീമിംഗ് മിനുറ്റ് പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ഇനി ഉത്തരം. എ ആൻഡ് വി എന്റർടൈൻമെന്റ്സ് പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിൽ ദേശീയ അവാർഡ് നേടിയ അപർണാ ബാലമുരളിയോടൊപ്പം ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോൺ, ചന്ദുനാഥ്, സിദ്ധിഖ്, ജാഫർ ഇടുക്കി, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയ ഇനി ഉത്തരം സംവിധാനം സുധീഷ് രാമചന്ദ്രനും തിരക്കഥ രഞ്ജിത്ത് ഉണ്ണിയുമാണ്. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ മർഡർ മിസ്റ്ററി ത്രില്ലെർ ചിത്രം ഡിസംബർ 23 സീ5 പ്രേക്ഷകർക്കുള്ള പുതുവത്സര സമ്മാനമായാണ് റിലീസായത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രത്തിലൂടെ യാത്ര ചെയ്യുന്ന ഇനി ഉത്തരം 190 ലധികം രാജ്യങ്ങളിൽ ലഭ്യമാണ്. അപർണ ബാലമുരളി അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രം ഇടുക്കിയിലെ ഒരു പോലീസ് സ്റ്റേഷനിൽ എത്തി ഷാജോൺ അവതരിപ്പിക്കുന്ന സി ഐ കരുണനോട് താൻ ഒരു കൊലപാതകം ചെയ്തെന്നു ഏറ്റു പറയുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പ്രേക്ഷകനെ ഓരോ മിനിറ്റും അമ്പരപ്പിക്കുന്ന രീതിയിൽ മുന്നോട്ടു പോകുന്ന കഥാ ഗതിക്ക്‌ ഗംഭീര സ്വീകാര്യമാണ് സീ5 വിൽ. ഐ എം ബി ഡി റേറ്റിങ്ങിൽ 8.5 ഉള്ള ചിത്രം തിയേറ്ററുകളിലെ വിജയംസീ5 ലും വിജയം ആവർത്തിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...