റിയാദില്‍ റസ്റ്റോറന്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീണ് മലയാളിയും തമിഴ്നാട് സ്വദേശിയും മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: റിയാദില്‍റസ്റ്റോറന്റിന്റെ മുന്‍ഭാഗം തകര്‍ന്നുവീണ് മലയാളിയും തമിഴ്നാട് സ്വദേശിയും മരിച്ചു. നഗരത്തി​ന്റെ  കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്ററന്‍റില്‍ ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് അപകടമുണ്ടായത്. കായംകുളം കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേല്‍ അബ്ദുല്‍ അസീസ് കോയക്കുട്ടിയും (60), തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിയുമാണ്‌ മരിച്ചത്.

ഇവര്‍ കടയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ കെട്ടിടത്തി​ന്റെ  മുന്‍ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സണ്‍ഷെയ്ഡും റസ്റ്റോറന്റിന്റെ ബോര്‍ഡും അടക്കം നിലത്തുവീണു. ഇതിനടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ശുമൈസി കിങ് സഉൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് എത്തി 11മണിയോടെ മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രഭാത ഭക്ഷണത്തി​െന്‍റ സമയമായതിനാല്‍ നിരവധിയാളുകള്‍ റെസ്റ്ററന്‍റില്‍ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറാണ് മരിച്ച അബ്ദുല്‍ അസീസ്. അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പതിവായെത്തുന്നത് ഇവിടെയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കള്‍: ആരിഫ്, ആഷിന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...