Friday, July 11, 2025 4:08 am

റിയാദ് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഇന്ന് തുടങ്ങും. ഒക്ടോബർ അഞ്ച് വരെ റിയാദിലെ കിങ് സഉൗദ് യൂനിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിക്കുന്ന മേളയിലേക്കുള്ള പ്രവേശന ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് ‘വി ബുക്’ വെബ്സൈറ്റിലോ ആപ്പിലോ രജിസ്റ്റർ ചെയ്യണമെന്ന് ലിറ്ററേച്ചർ-പബ്ലിഷിങ്-ട്രാൻസ്ലേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. https://webook.com/ar/events/riyadh-international-book-fair-tickets എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഇ മെയിലായി പ്രവേശന പാസിന്‍റെ ക്യു ആർ കോഡ് ലഭിക്കും. ഇത് കൊണ്ട് പ്രദർശന നഗരിയിൽ പ്രവേശിക്കാനും അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയിലും അതിലെ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാനും കഴിയും. സന്ദർശകരുടെ പ്രവേശനം വേഗത്തിലാക്കാനും മേളനഗരിയിലെ രജിസ്ട്രേഷൻ പ്രക്രിയയിൽ സമയം ലാഭിക്കാനും ഇ-രജിസ്ട്രേഷൻ സഹായിക്കുന്നു. പുസ്തകങ്ങൾക്കും സംസ്കാരത്തിന്‍റെയും കലയുടെയും അന്തരീക്ഷത്തിനുമിടയിൽ ആസ്വാദ്യകരമായ ഒരു സാംസ്കാരിക അനുഭവം ആസ്വദിക്കാനും സാഹിത്യം, വൈജ്ഞാനികം, ശാസ്ത്രം, മതം തുടങ്ങി വിവിധ മേഖലകളിൽ ഏറ്റവും പുതിയ തലക്കെട്ടുകൾ അറിയാനും ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷിക്കുന്ന സന്ദർശകരെ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാനും നിയന്ത്രിക്കാനും ഇ-രജിസ്ട്രേഷൻ സംഘാടകരെ അനുവദിക്കുന്നു.

സന്ദർശകരിലെ വിഭാഗങ്ങളെ ഇലക്ട്രോണിക്കായും എളുപ്പത്തിലും തിരിച്ചറിയാനും അതോറിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ഭാവിയിൽ അവരുമായി സജീവമായി ആശയവിനിമയം നടത്താനും സാധിക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തക മേളകളിലൊന്നാണ് റിയാദ് പുസ്തകമേള. രാജ്യത്തിെൻറ സംസ്‌കാരം, വിജ്ഞാന ഉൽപ്പാദനം, പ്രസിദ്ധീകരണ മേഖല എന്നിവയെ സമ്പന്നമാക്കുന്നതിലും വായനാ സംസ്‌കാരം ഊട്ടിയുറപ്പിക്കുന്നതിലും ഇത് വലിയ പങ്കുവഹിക്കുന്നു. സാഹിത്യം, ചിന്ത, സംസ്‌കാരം, പ്രസിദ്ധീകരണം എന്നീ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. എല്ലാ പ്രായക്കാർക്കും വിവിധ താൽപ്പര്യങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടിയിൽ ഉൾപ്പെടുന്നു. 2,000-ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണശാലകളുടെയും ഏജൻസികൾ പുസ്തമേളയിൽ പങ്കെടുക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജില്ലയിലെ ആദ്യ ആധുനിക അറവുശാല ഇരവിപേരൂരില്‍ ; ഉദ്ഘാടനം ജൂലൈ 14 ന്

0
പത്തനംതിട്ട : ആധുനികവും ആരോഗ്യകരവും സുരക്ഷിതവുമായ അറവുശാല സജ്ജമാക്കി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ഡിസ്ട്രിക്ട് സങ്കല്‍പ്...

ലഹരിവിരുദ്ധ വിമോചന നാടകം നാളെ (ജൂലൈ 11)

0
പത്തനംതിട്ട : ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ ടെമ്പിള്‍ പോലീസ് അറസ്റ്റ്...

0
തൃശൂര്‍: പണിമുടക്ക് ദിവസം ഗുരുവായൂരില്‍ ഹോട്ടല്‍ ആക്രമിച്ച കേസില്‍ അഞ്ച് പേരെ...