തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. സേലം സ്വദേശികളായ മണികണ്ഠന്‍(50) ഭാര്യ നിത്യ, ഇവരുടെ രണ്ട് മക്കള്‍, മണികണ്ഠന്റെ അമ്മ സരോജ എന്നിവരെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. തിരുച്ചിറപ്പള്ളി-കാരക്കുടി ദേശീയപാതയില്‍ പുതുക്കോട്ട ജില്ലയിലെ നാമനസമുദ്രം ഭാഗത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാര്‍ ഇതേസ്ഥലത്തുണ്ടായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചതോടെയാണ് അഞ്ച് പേരെയും മരിച്ചനിലയില്‍ കണ്ടത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കാറില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, കുറിപ്പില്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. വിഷം ഉള്ളില്‍ച്ചെന്നാണ് അഞ്ച് പേരുടെയും മരണം സംഭവിച്ചതെന്നാണ് സംശയം. സേലത്ത് ലോഹവ്യാപാരിയായ മണികണ്ഠന് സാമ്പത്തികബാധ്യതകളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുതുക്കോട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...