റിയാദ് രാജ്യാന്തര പുസ്തകോത്സവം വിജയകരമായി തുടരുന്നു

For full experience, Download our mobile application:
Get it on Google Play

റിയാദ് : വായനയുടെ വസന്തം ഒരുക്കി റിയാദ് രാജ്യാന്തര പുസ്തകോത്സവം വിജയകരമായി തുടരുന്നു. 32 രാജ്യങ്ങളിൽ നിന്നായി 1,800 പ്രസാധകർ മേളയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും കേരളത്തിൽ നിന്ന് ഒരു പ്രസാധകൻ പോലുമുണ്ടായില്ല എന്നത് മലയാളി വായനക്കാരെ ഏറെ നിരാശരാക്കി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള 10 പ്രസാധകരിൽ നാലു പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. കിങ്‌ സൗദ് യൂണിവേഴ്‌സിറ്റി ക്യാംപസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പുസ്തകോത്സവം ആരംഭിച്ചത്. 50,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള നഗരിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം എന്ന പ്രമേയത്തിൽ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി ലിറ്റററി, പബ്ലിക്കേഷൻ, ട്രാൻസ്ലേഷൻ കമ്മീഷൻ സംഘടിപ്പിക്കുന്ന മേളയിൽ ഒമാൻ ആണ് ഈ വർഷത്തെ വിശിഷ്ടാതിഥി. റിയാദ് റീഡ്സ് ഫ്രഞ്ച് പദ്ധതിയുടെ ഭാഗമായി 70 ഫ്രഞ്ച് പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നതും പ്രത്യേകതയാണ്. ഈ മാസം ഏഴുവരെ നടക്കുന്ന മേളയുടെ മറ്റൊരു പ്രധാന ആകർഷണം 25 ദശലക്ഷത്തിലേറെ അപൂർവ കൈയെഴുത്തു പ്രതികളാണ്. പുസ്തകോത്സവത്തോടനുബന്ധിച്ച് ഇരുന്നൂറോളം സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു ; നാലു വയസ്സുകാരന് ദാരുണാന്ത്യം

0
മലപ്പുറം: കൊണ്ടോട്ടി നീറാട് തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. നെടിയിരുപ്പ്...

കനത്ത മഴയെത്തുടർന്ന് അഞ്ജനി നദി കരകവിഞ്ഞൊഴുകി , ഒഴുക്കിൽപ്പെട്ട യുവാവ് പ്രാണരക്ഷാർത്ഥം അഭയം തേടിയത്...

0
മുംബൈ: ശക്തമായ മഴയെത്തുടർന്ന് മഹാരാഷ്‌ട്രയിലെ ജൽഗാവ് ജില്ലയിലെ അഞ്ജനി നദി കരകവിഞ്ഞൊഴുകിയതോടെ...

അച്ചന്‍കോവിലാറ്റിലും പമ്പയിലും ജല നിരപ്പ് ക്രമാതീതമായി ഉയരുന്നു : ഫയർ ഫോഴ്സിന്റെ മൂന്ന്...

0
പത്തനംതിട്ട : അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ 8 മണിക്കുണ്ടായിരുന്ന...

പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുന്നു ; ജാഗ്രത വേണമെന്ന് എം...

0
ദേവികുളം: സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ...