കോഴിക്കോട്: പ്രവാസികളുമായി റിയാദില്‍ നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി. 152 യാത്രക്കാരുമായി സൗദി സമയം വെള്ളിയാഴ്ച ഉച്ചക്ക് 01.05ന് പുറപ്പെട്ട വിമാനമാണ് രാത്രി എട്ടോടെ എത്തിയത്. 148 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 139 പേരും കര്‍ണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്തെ വിമാനത്തില്‍ എത്തിയത്. ബോഡി, ലഗേജ് ചെക്ക് ഇന്‍, എമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ പ്രാഥമിക ആരോഗ്യ പരിശോധനകളും നടത്തിയ ശേഷമാണ് യാത്രക്കാര്‍ റിയാദില്‍നിന്ന് പുറപ്പെട്ടത്.
പ്രവാസികളുമായി റിയാദില്‍നിന്നുള്ള ആദ്യ വിമാനം കരിപ്പൂരിലെത്തി
RECENT NEWS
Advertisment