ആ​ര്‍.​എം.​പി നേ​താ​ക്കൾ സി.​പി.​എ​മ്മി​ലേ​ക്ക്

For full experience, Download our mobile application:
Get it on Google Play

വ​ട​ക​ര : ആ​ര്‍.​എം.​പി നേ​താ​ക്ക​ള​ട​ക്ക​മു​ള്ള 16 പേ​ര്‍ സി.​പി.​എ​മ്മി​ലേ​ക്ക് മ​ട​ങ്ങി. അ​ട​വ് ന​യ​ത്തിന്റെ വി​ജ​യ​മെ​ന്ന് സി.​പി.​എം വി​ല​യി​രു​ത്തുമ്പോള്‍ ആ​ര്‍.​എം.​പി പ്ര​തി​രോ​ധ​ത്തി​ല്‍. ആ​ര്‍.​എം.​പി.​ഐ വ​ട​ക​ര ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​ലി​നീ​ഷ്, ഒ​ഞ്ചി​യം ഏ​രി​യ ക​മ്മി​റ്റി അം​ഗം പി. ​രാ​ജേ​ഷ് (ചി​ണ്ട​ന്‍), ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള 16 പേ​രാ​ണ് ആ​ര്‍.​എം.​പി​യോ​ട് വി​ട പ​റ​ഞ്ഞ് സി.​പി.​എ​മ്മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

അടുത്തകാലത്തായി സി.​പി.​എം ആ​ര്‍.​എം.​പി​ക്കെ​തി​രെ പു​ല​ര്‍​ത്തി​പ്പോ​രു​ന്ന മൃ​ദു നി​ല​പാ​ടു​ക​ളാ​ണ് നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രെ മാ​തൃ​സം​ഘ​ട​ന​യി​ലേ​ക്കു ​ത​ന്നെ തി​രി​ച്ചെ​ത്തി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. പൊ​തു​വേ​ദി​ക​ളി​ല​ട​ക്കം ബ​ദ്ധ​ശ​ത്രു​വാ​യ ആ​ര്‍.​എം.​പി​ക്കെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ത്താ​തെ അ​ണി​ക​ളെ പ്ര​കോ​പി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ സി.​പി.​എം പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് കു​റെ​ക്കാ​ല​മാ​യി നി​ര്‍​ജീ​വ​മാ​യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് രാ​ജി​വെ​ച്ച​തെ​ന്ന്​ ആ​ര്‍.​എം.​പി വൃ​ത്ത​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...