ചെങ്ങന്നൂർ: ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു. എം സി റോഡിൽ ചെങ്ങന്നൂർ ഐറ്റിഐ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ വെണ്മണി കിഴക്കുംമുറി കുറ്റിയിൽ പുത്തൻവീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ അജിത ഓമനക്കുട്ടനാണ് (47) മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. വെണ്മണിയിൽ നിന്നും ചെങ്ങന്നൂർ ജില്ല ആശുപത്രിയിലേക്ക് വരികയായിരുന്ന ദമ്പതികളുടെ സ്കൂട്ടറിന് പിന്നാലെ ഹൈവേയുടെ നിർമ്മാണത്തിനായി മണ്ണ് കയറ്റി കൊണ്ടുവന്ന ടോറസ് ലോറി സ്കൂട്ടറിനെ മറിക്കടക്കവേയാണ് അപകടം ഉണ്ടായത്. ഭർത്താവിനോടൊപ്പം സ്കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അജിത ടോറസിന്റെ മദ്ധ്യഭാഗത്ത് അടിയിലായി വീഴുകയും അവരുടെ അരയുടെ ഭാഗത്തുകൂടി പിൻചക്രം കയറുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഓമനക്കുട്ടന്‍ ഇടതുവശത്തെക്കുമാണ് വീണത്.
ഓമനക്കുട്ടന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പിൻചക്രങ്ങൾക്ക് ഇടയിൽപ്പെട്ട അജിതയെ 5 മീറ്ററോളം ദൂരം വലിച്ചുകൊണ്ട് പോയതിനു ശേഷമാണ് ടോറസ് ലോറി നിന്നത്. വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേര്‍ന്ന് വാഹനം ഉയർത്തിയ ശേഷമാണ് അജിതയെ പുറത്തെടുത്തത്. തുടര്‍ന്ന് ആബുലൻസിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ വിദ്യാർത്ഥികളായ അഭിഷേക് ,ആദിത്യൻ. സംസ്കാരം പിന്നിട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























