നെടുമ്പാശ്ശേരിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ; പ്രതി മദ്യപിച്ചിരുന്നെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശ്ശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ കാർ ഓടിച്ച സുഹൈലിനെ, നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈലിനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. മദ്യപിച്ചിരുന്നെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചു. വാഹനം അമിതവേഗത്തിൽ ആയിരുന്നെന്ന് പോലീസ് വ്യക്തമാക്കി. രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ് സുഹൈൽ.

രാസലഹരി ഉപയോഗിച്ചോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി നാട്ടുകാരോട് തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞായിരുന്നു നാട്ടുകാരോട് തട്ടിക്കയറിയത്.

അപകടത്തിൽ ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി. റോഡ് സേഫ്റ്റി കമ്മീഷണറോട് ആണ് റിപ്പോർട്ട് തേടിയത്. അടിയന്തര പ്രാധാന്യത്തിൽ റിപ്പോർട്ട് കൈമാറാൻ നിർദേശം. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ വേഗത്തിലാക്കും. പ്രതി സുഹൈൽ സജീവ് മൂന്ന് ബാറിൽ കയറി മദ്യപിച്ചെന്ന് പോലീസ് പറഞ്ഞു. മദ്യപിക്കുന്നതിന്റെ വീഡിയോയും മൊബൈലിൽ ചിത്രീകരിച്ചു. പോലീസ് എഫ്ഐആറിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പോലീസ് കസ്റ്റഡിയിലെടുത്തു

0
ന്യൂഡല്‍ഹി: വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള...

ഡൽഹി സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ അധിക്ഷേപിച്ച് പി.കെ.കൃഷ്ണദാസ്

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

0
ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഐസയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത്...

ഇത്രയും ഭയമുള്ള പ്രധാനമന്ത്രി വേറെ ഉണ്ടായിട്ടില്ലെന്നും മോദി രാജ്യത്തിന് അപമാനമെന്നും സിജെപി വക്താക്കൾ

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി സിജെപി വക്താക്കൾ. ഇത്രയും ഭയമുള്ള പ്രധാനമന്ത്രി...