കല്‍പറ്റ: വയനാട്ടില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. കല്‍പറ്റ – പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്ക് സമീപമുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് മരിച്ചത്. മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്നു ആറംഗ സംഘം. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്‌ജോ ജോസ്, ജിസ്‌ന, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്‌നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.
പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിലെ പ്ലാവില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പെട്ടത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.