തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍പ്പെടാതിരിക്കാന്‍ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരുക്ക്. ഇന്നലെ രാത്രി മഞ്ചാടിമൂട് – അഴുര്‍ റോഡിലായിരുന്നു അപകടം. റോഡിലെ കുഴിയില്‍പ്പെടാതിരിക്കാന്‍ വെട്ടിത്തിരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവര്‍ അര മണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നതായി നാട്ടുകാര്‍ പറയുന്നത്. ഇതേതുടര്‍ന്ന് 108 ആംബുലന്‍സ് എത്തിയാണ് ഇരുവരെയും മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ഈ കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് സംഭവിച്ചത് എന്ന് നാട്ടുകാര്‍ പറയുന്നു.