സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ദയയില്ല ; മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങള്‍ എങ്ങനെ വേഗത്തില്‍ നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട് ഔദാര്യമോ കാരുണ്യമോ അല്ല കാട്ടേണ്ടത്. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓര്‍മപ്പെടുത്തല്‍ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണ പ്രശ്‌നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളില്‍ പ്രതീക്ഷിച്ചത്ര പരാതികള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...