മുടിവെട്ടി കുളമാക്കിയതിന് രണ്ട് കോടി നഷ്ടപരിഹരം : തുക കുറക്കാനാവില്ലെന്ന് ഉപഭോക്തൃ കോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മോശം രീതിയില്‍ മുടിവെട്ടിയതിനെതിരെ മോഡല്‍ നല്‍കിയ പരാതിയില്‍ ഹോട്ടലിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചത് ശരിവെച്ച് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ഡല്‍ഹിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിനെതിരെ യുവ മോഡല്‍ ആഷ്ന റോയ് നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഉത്തരവ്. 2018 ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് മൂന്ന് കോടി നഷ്ടപരിഹാരം തേടി ആഷ്ന റോയ് ഉപഭോക്തൃ കോടതിയെ സമീപിച്ചു. കേസില്‍ 2021 സെപ്റ്റംബറില്‍ ന്യൂഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ആര്‍.കെ. അഗര്‍വാള്‍, അംഗം ഡോ. എസ്.എം. കാന്തികര്‍ എന്നിവര്‍ ഐ.ടി.സി മൗര്യ ഹോട്ടലിന് രണ്ട് കോടി പിഴ ചുമത്തി.

ആദ്യ ഉത്തരവ് പാസാക്കിയ 2021 സെപ്റ്റംബര്‍ മുതല്‍ പിഴത്തുകയുടെ 9 ശതമാനം പലിശ സഹിതം അടയ്ക്കാന്‍ ഐടിസി ഹോട്ടലിനോട് നിര്‍ദേശിച്ചു. ഒരു അഭിമുഖത്തിന് ഹാജരാകുന്നതിന് മുന്നോടിയായാണ് ആഷ്ന റോയ് ഐടിസി മൗര്യ ഹോട്ടലിലെ സലൂണില്‍ പോയത്. സ്ഥിരം ഹെയര്‍ഡ്രെസ്സറെ ലഭ്യമല്ലാത്തതിനാല്‍ മറ്റൊരാളാണ് അന്ന് മുടിവെട്ടിയത്. ഒരു മണിക്കൂറിലധികം സമയമെടുത്ത് മുടിവെട്ടിക്കഴിഞ്ഞപ്പോള്‍ താന്‍ നിര്‍ദേശിച്ചത് പോലെയല്ല ചെയ്തതെന്ന് മനസ്സിലായി. തുടര്‍ന്ന്, ഹോട്ടല്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ സൗജന്യമായി മുടി ചികിത്സ വാഗ്ദാനം ചെയ്തു. എന്നാല്‍, ചികിത്സക്ക് ശേഷം തലയോട്ടിയില്‍ ചൊറിച്ചിലും പൊള്ളലും ഉണ്ടായതായും മുടിയുടെ കാഠിന്യം കൂടിയതായും അവര്‍ ആരോപിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ സഹായം തേടാന്‍ ശ്രമിച്ചെങ്കിലും അവര്‍ അധിക്ഷേപകരമായാണ് പെരുമാറിയതെന്നും ആഷ്ന റോയ് കോടതിയില്‍ ബോധിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...