താലൂക്ക് ആശുപത്രി റോഡ് അടച്ചു വാഹന പാർക്കിംങ്ങ് ; നടപടിയെടുക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് ആശുപത്രി റോഡ് അടച്ചു വാഹന പാർക്കിംങ്ങ് നടത്തുന്നതിനെതിരെ നടപടിയെടുക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നു പരാതി. റാന്നി പെരുമ്പുഴ സ്റ്റാൻ്റിൽ നിന്നും താലൂക്കാശുപത്രിയിലേക്കും മുണ്ടപ്പുഴ ഭാഗത്തേക്കുമുള്ള റോഡുകൾ അടച്ച് അനധികൃതമായി വാഹനങ്ങള്‍ പാർക്കു ചെയ്യുന്നതിനാൽ ആശുപത്രിയിലേക്കും മുണ്ടപ്പുഴ ഭാഗത്തേക്കും പോകണ്ട യാത്രക്കാർ ഏറെ നേരം വഴിയിൽ കുടുങ്ങുന്ന അവസ്ഥയാണ്. നാളുകളായി പെരുമ്പുഴയിൽ ഇത്തരത്തിൽ അനധികൃത പാർക്കിംങ്ങ് നടക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വാഹനങ്ങൾ പാർക്കു ചെയ്യുവാൻ ഗ്രാമപഞ്ചായത്ത് ആശുപത്രിക്ക് സമീപം പാർക്കിംങ്ങ് ഗ്രൗണ്ട് ക്രമീകരിച്ചിട്ടുണ്ടങ്കിലും അവിടെ വാഹനങ്ങൾ പാർക്കു ചെയ്യാന്‍ ഉടമകൾ തയ്യാറാകാത്തതാണ് റോഡിൽ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ കാരണം. മുൻപ് പെരുമ്പുഴ സ്റ്റാൻ്റിലെ അനധികൃത പാർക്കിംങ്ങ് സംബന്ധിച്ച് പരാതി രൂക്ഷമായപ്പോൾ പോലീസും ഹോം ഗാർഡുകളും നിയന്ത്രണത്തിന് എത്തിയിരുന്നതിനാൽ കുറച്ചു നാൾ ഗതാഗതാഗത കുരുക്കിന് പരിഹാരം ഉണ്ടായിരുന്നു. ഇപ്പോൾ മാസങ്ങളായി വാഹനങ്ങൾ തോന്നിയ പടിയാണ് റോഡിൻ്റെ വശങ്ങളിൽ പാർക്കു ചെയ്യുന്നത്.ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടേയും വ്യാപാരികളുടേയും ആവിശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...