റോഡില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി : റോഡിൽ കോണ്‍ക്രീറ്റ് തകര്‍ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. എസ്.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്നിലെ റോഡിലാണ് കോണ്‍ക്രീറ്റ് തകര്‍ന്നു വലിയ ഗര്‍ത്തം രൂപപ്പെട്ടത്. നാളെ സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികൾ വരുന്ന പ്രധാന റോഡിലാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇതോടെ റോഡ് പൂര്‍ണമായും അടച്ചു പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിന്നും സ്‌കൂളിലേക്ക് വയലിലൂടെ മണ്ണിട്ടുയര്‍ത്തി ഇരുവശവും കല്ലുപയോഗിച്ചു കെട്ടി നിര്‍മ്മിച്ച റോഡാണ് തകര്‍ന്നത്.

വെള്ളപ്പൊക്കത്തില്‍ ഈ ഭാഗം പൂര്‍ണ്ണമായും മുങ്ങിയിരുന്നു. വയലില്‍ വെള്ളം കൂടിയപ്പോള്‍ അടിയിലെ മണ്ണ് ഒലിച്ചു പോയാണ് ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് വിലയിരുത്തല്‍. കലുങ്കു നിര്‍മ്മിക്കുന്നതിനായി ഒരു മാസത്തോളം അടച്ചിട്ട റോഡു തുറന്നത് അടുത്ത സമയത്താണ്. സംസ്ഥാന പാതയുടെ നിര്‍മ്മാണം സ്‌കൂളിനും ചെത്തോങ്കരക്കും ഇടയില്‍ മുടങ്ങി കിടക്കുകയാണ്. പ്രധാന റോഡില്‍ വലിയ കുഴികള്‍ ഉള്ളതിനാല്‍ ചെറു വാഹനങ്ങള്‍ ഈ റോഡാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇതിന്റെ തകര്‍ച്ച സ്‌കൂള്‍ അധികൃതര്‍ക്കൊപ്പം പൊതുജനത്തിനെയും കൂടുതലായി ബാധിക്കും.

പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജോണ്‍ എബ്രഹാം, സെക്രട്ടറി കനകമണി, റാന്നി എസ്‌ഐ അനീഷ്, സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജേക്കബ് വി. ബേബി,സ്‌കൂള്‍ മാനേജര്‍ ഫാ. റെനി കെ. എബ്രഹാം, ജയന്‍ കടപ്ര എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...