റോഡിന്‍റെ തിട്ട ഇടിഞ്ഞ് കാർ തോട്ടിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അയ്മനം : മൂലക്കാട്ട് – തുമ്പലശേരി എസ്ടി കോളനി റോഡിന്‍റെ തിട്ട ഇടിഞ്ഞ് കാർ തോട്ടിലേക്കു മറിഞ്ഞു. കാർ യാത്രക്കാരായ യുവാക്കൾ നീന്തി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്കു 12നാണ് അപകടം. 2018ലെ പ്രളയത്തിൽ റോഡിന്‍റെ പല ഭാഗവും തോട്ടിലേക്ക് വീണിരുന്നു. പഞ്ചായത്ത് അംഗം മിനിമോൾ മനോജിന്‍റെയും നാട്ടുകാരുടെയും നിവേദനത്തെത്തുടർന്ന് കൽക്കെട്ട് പണിയുന്നതിന് എസ്റ്റിമേറ്റ് എടുത്തെങ്കിലും ഒന്നും നടന്നില്ല.

മന്ത്രി വി.എൻ വാസവനും മുൻ മന്ത്രി സജി ചെറിയാനും വീണ്ടും നിവേദനം നൽകി. യാത്രാപ്രശ്നം മൂലം നാട്ടുകാർ ദുരിതത്തിലാണ്. അപകടാവസ്ഥയിലായ റോഡിലൂടെ രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. മുൻപും ഇവിടെ വാഹനങ്ങൾ മറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മഴയിൽ റോഡിന്‍റെ കുറച്ചു ഭാഗങ്ങൾ കൂടി ഇടിഞ്ഞു. പഞ്ചായത്തിന്‍റെ ഫണ്ട്‌ ഉപയോഗിച്ചു മാത്രം നവീകരണം നടക്കില്ലെന്നും കൂടുതൽ തുക അനുവദിക്കുന്നതിനായാണ് മന്ത്രിയെ സമീപിച്ചതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...