മാടമണ്‍ മില്‍മപടി – പതാലില്‍ റോഡ്‌ സഞ്ചാരയോഗ്യമായി ; ആശ്വസിച്ച് പ്രദേശവാസികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി പെരുനാട്‌ ഗ്രാമ പഞ്ചായത്തില്‍ മാടമണ്‍ മില്‍മപടി – പതാലില്‍ റോഡ്‌ നീണ്ട കാത്തിരിപ്പിനൊടുവില്‍ സഞ്ചാരയോഗ്യമായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. വര്‍ഷങ്ങളായി ഇടുങ്ങിയ നടപ്പാതയിലൂടെയായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ഇത്രയധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് സഞ്ചാരയോഗ്യമായ ഒരു റോഡ്‌ പ്രദേശവാസികളുടെ ചിരകാല അഭിലാഷങ്ങളില്‍ ഒന്നായിരുന്നു. റോഡിന് ആവശ്യമായ സ്ഥലം വിട്ടുനല്കാന്‍ പലരും തയ്യാറാകാത്തതായിരുന്നു പ്രധാന പ്രശ്നം. പ്രദേശത്തെ വാര്‍ഡ്‌ മെമ്പര്‍ ആയ അരുണ്‍ അനിരുദ്ധന്‍ തെരഞ്ഞടുക്കപ്പെട്ട ശേഷം വസ്തു ഉടമകളുമായി ഗ്രാമ പഞ്ചായത്ത് സംസാരിക്കുകയും ആര്‍ക്കും ബുദ്ധിമുട്ട് വരാത്ത രീതിയില്‍ റോഡ്‌ സഞ്ചാരയോഗ്യമാക്കി മാറ്റുകയുമായിരുന്നു. 700 മീറ്ററോളം നീളമുള്ള റോഡാണ് സഞ്ചാരയോഗ്യമാക്കി പൂര്‍ത്തീകരിച്ചത്.

ഗ്രാമപഞ്ചായത്ത് അംഗം അരുണ്‍ അനിരുദ്ധന്‍ റോഡ്‌ ഉത്ഘാടനം ചെയ്തു. ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കലേഷ്‌ പതാലില്‍, മിനി വിശ്വംഭരന്‍, സാനു മാമ്പാറ, മോനിഷ അരുണ്‍, സിജുമോന്‍ മാടമണ്‍, അജിമോന്‍, ചന്തു തടത്തില്‍, വിമല്‍ വിജയ്‌, രാജന്‍ മഠത്തില്‍, അനില്‍, ഹരി പതാലില്‍, ഷിജു മേപ്പനാല്‍, വിജേഷ് വിജി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....