വെട്ടൂർ : വെട്ടൂർ പുന്നൂർ കടവ് റോഡ് മാവേലി സ്റ്റോറിന് സമീപം റോഡ് കുളം ആയിട്ട് രണ്ടര വർഷം കഴിയുന്നു. വെട്ടൂർ ജംഗ്ഷനിൽ നിന്നും പഞ്ചായത്ത് ആയുർവേദ ആശുപത്രി, തുണ്ട്മങ്കര വഴി കുമ്പഴയിലേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗമായ ഈ പാതയിൽ വാഹന യാത്രയും കാൽനട യാത്രയും വളരെയധികം സാഹസത്തിൽ ആണ് ഇപ്പോൾ. നിരവധി തവണ പരാതിപ്പെട്ടിട്ടും ത്രിതല പഞ്ചായത്തുകൾക്കും പിഡബ്ല്യുഡി അധികൃതർക്കും മൗനമാണ്. ഇപ്പോൾ സ്കൂളുകൾ കൂടി തുറന്നിരിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മാവേലിസ്റ്റോർ ഭാഗത്ത് കൂടി വെട്ടൂർ ജംഗ്ഷൻലേക്കുള്ള യാത്ര വളരെയധികം ദുഷ്കരമായിരിക്കുകയാണ്.
മുൻപ് റോഡിൻറെ പേര് കാഞ്ഞിരപ്പാറ വെട്ടൂർ പുന്നൂർ കടവ് റോഡ് എന്നുള്ളതായിരുന്നു. ജില്ലാ പഞ്ചായത്തിന് അധീനതയിലുണ്ടായിരുന്ന ഈറോഡ് പിഡബ്ല്യുഡിക്ക് കൈമാറിയപ്പോൾ കാഞ്ഞിരപ്പാറ വെട്ടൂർ എന്നാക്കുകയും വെട്ടൂർ പുന്നൂകടവ് റോഡ് എന്നുള്ളത് ഒഴിവാക്കുകയും ചെയ്തിരുന്നു. വെട്ടൂർ ജംഗ്ഷൻ മുതൽ കടവ് വരെയുള്ള ഭാഗം ഇപ്പോൾ ജില്ലാ പഞ്ചായത്തിന് കീഴിൽ ആണ്. അടിയന്തരമായി അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് അധികൃതരോട് ആവശ്യപ്പെട്ടു.