ചെങ്ങന്നൂർ : തിരുവൻവണ്ടൂർ – പ്രാവിൻ കൂട് റോഡിൽ തിരുവൻവണ്ടൂർ ഫെഡറൽ ബാങ്കിനു സമീപം അപകടകരമാംവിധം നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ എം -സാൻറും സിമൻറ് ഇഷ്ടികയും ഇറക്കുന്നതായി പരാതി. ഇരുഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്തെത്തുമ്പോൾ കടന്നു പോകുവാൻ പറ്റാത്ത വിധമാണ് റോഡിൽ സാധന സാമഗ്രികൾ ഇറക്കിയിരിക്കുന്നത്. റോഡിൻ്റെ പാർശ്വഭാഗത്തെ വെള്ളവരയും കഴിഞ്ഞുള്ള ഭാഗം ഏകദേശം കാൽ ഭാഗവും കൈയ്യടക്കിയിരിക്കുകയാണ്. റോഡിന് ഈ ഭാഗത്ത് വളവ് ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇരുചക്രവാഹന യാത്രികരിൽ പലരും ഇവിടെ തെന്നി വീണ് അപകടമുണ്ടായി. ബാങ്കും ബിസിനസ് സ്ഥാപനങ്ങളുമുള്ളതിനാൽ നിരവധി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നുമുണ്ട്. ഇതിനാൽ അപകട സാദ്ധ്യത കൂടുതലാണ്. ഇതു സംബന്ധിച്ച് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിൽ നിറയെ സാധന സാമഗ്രികൾ : ദുരിതത്തിൽ യാത്രക്കാർ
RECENT NEWS
Advertisment