Tuesday, December 5, 2023 8:23 am

ഇട്ടിയപ്പാറ ടൗണില്‍ വണ്‍വെ സമ്പ്രദായം കര്‍ശനമാക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു

റാന്നി: ഇട്ടിയപ്പാറ ടൗണില്‍ വണ്‍വെ സമ്പ്രദായം കര്‍ശനമാക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും വണ്‍വെ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് തീരുമാനം. ഇട്ടിയപ്പാറ ചന്തയ്ക്കു മുന്നിലെ ഓട്ടോസ്റ്റാന്‍ഡിലെ ഓട്ടോറിക്ഷകളുടെ റോഡിന് അഭിമുഖമായുള്ള ഇപ്പോഴത്തെ പാര്‍ക്കിംങ് മാറ്റും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

പകരം റോഡരികില്‍ ചേര്‍ന്ന് പാര്‍ക്കിംങ് അനുവദിക്കും. വഴിയോരവാണിഭം തടയും. അനധികൃത പാര്‍ക്കിംങ് കര്‍ശനമായി തടയും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ് സ്ഥലങ്ങള്‍ മാര്‍ക്കു ചെയ്തു നല്‍കും. ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഹോംഗാര്‍ഡിനു പകരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ദിശാ ബോർഡുകൾ ഇല്ലാത്ത സ്ഥലത്ത് പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കും.

അക്ഷരങ്ങള്‍ മാഞ്ഞുപോയ ബോർഡുകൾ പുനസ്ഥാപിക്കുന്നതിനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍,തൊഴിലാളി സംഘടന നേതാക്കൾ,പോലീസ്,പിഡബ്ല്യുഡി,റവന്യൂ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയതെന്ന് കുറ്റം സമ്മതിച്ച് പ്രതി

0
എറണാകുളം : കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത്...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ....

മുംബൈ ഭീകരാക്രമണ സൂത്രധാരൻ വിഷം ഉള്ളിൽ ചെന്ന നിലയിൽ പാക് ജയിലിൽ ; നില...

0
ഇസ്ലാമബാദ് : പാകിസ്താനിലെ ദേര ഗാസി ഖാൻ സെൻട്രൽ ജയിലിൽ തടവിൽ...

പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ; അമ്മയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നു

0
എറണാകുളം : കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച...