മണ്ണ് മാഫിയക്കെതിരെ പോലീസ് നടപടി ശക്തം ; നിരവധി വാഹനങ്ങൾ പിടികൂടി അടൂർ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃതമായി ഭൂമി ഖനനം ചെയ്ത് മണ്ണു കടത്തുന്ന സംഘങ്ങൾക്കെതിരെ പോലിസ് നടപടി ശക്തം. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ നിർദേശപ്രകാരം നടത്തിയ റെയ്ഡിൽ അടൂർ പോലീസ് എഴു ടിപ്പർ ലോറികളും ഒരു ജെസിബിയും പിടിച്ചെടുത്തു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ മേഖലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലും പുലർച്ചയും ആയി ഓപ്പറേഷൻ നടന്നത്.

അനധികൃത പച്ചമണ്ണ് ഖനനം വ്യാപകമാകുന്നത് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിലാണ് വാഹനങ്ങൾ. പിടിച്ചെടുത്തത്. പള്ളിക്കൽ, പഴകുളം മേഖലകളിലാണ് വലിയതോതിൽ അനധികൃത മണ്ണ്ഖനനം നടക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വാഹനങ്ങൾ പിടിച്ചെടുത്തത് സംബന്ധിച്ചും അനധികൃത പച്ചമണ്ണ് ഖനനം സംബന്ധിച്ചുമുള്ള റിപ്പോർട്ട് ജിയോളജി വകുപ്പിനും ജില്ലാ കളക്ടർക്കും പോലീസ് നൽകിയിട്ടുണ്ട്. അടൂർ ഉൾപ്പെടെ എല്ലായിടത്തും റെയ്ഡുകൾ വരും ദിവസങ്ങളിലും തുടരും. എസ് ഐമാരായ വിപിൻ കുമാർ, മനീഷ്.എം സി പി ഓമാരായ അൻസാജു, നിസാർ, ജോബിൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...