പേഴുംപാറ മേഖലയിൽ നാട്ടുകാർ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

വടശേരിക്കര: പേഴുംപാറ മേഖലയിൽ നാട്ടുകാർ കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നു. വടശേരിക്കര ചാമ്പോൺ പമ്പ് ഹൗസിൽ നിന്നാണ് പേഴുംപാറ മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്. ഇതു മുടങ്ങിയിട്ട് ദിവസങ്ങൾ ആയി. ജനങ്ങൾ ഇപ്പോ ടാങ്കാറിനു പൈസ കൊടുത്തു കുടിവെള്ളം വാങ്ങേണ്ട അവസ്ഥ ആണ്. എല്ലാ ശബരിമല സീസൺ കാലത്തും ഇതു തന്നെ ആണ് അവസ്ഥ. വാട്ടർ അതോറിറ്റി ഓഫീസിൽ പരാതിയുമായി ചെന്നാൽ നടപടി ഉണ്ടാവില്ല. അവിടെ വിളിച്ചാൽ ഉദ്യോഗസ്ഥർ ഫോൺ പോലും എടുക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

പേഴുംപാറ പ്രദേശത്തോക്ക് വെള്ളം വരുന്ന വാൽവും പൈപ്പും പൊട്ടി വെള്ളം ലീക്ക് ആയി പോവുകയാണ്. അത് നന്നാക്കാൻ പോലും ഉദ്യോഗസ്ഥരോ മൈന്റ്ൻസ് പണിക്കാരോ ആരുമില്ല. അത് കാരണം 2000ലധികം കുടുംബങ്ങൾ ദുരിതത്തിൽ ആണ്. ശബരിമല സീസൺ ആയാൽ പേഴുംപാറയിലെ മോട്ടോർ പമ്പിൽ നിന്ന് അഴിച്ചു കൊണ്ടുപ്പോകുന്ന ഒരു പ്രവണത ഉണ്ട്. അത് ഈ പ്രാവിശ്യം നടക്കില്ല എന്ന് നാട്ടുകാർ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടി ആയി മുന്നോട്ട് പോകാൻ ആണ് ജനങ്ങളുടെ തീരുമാനം

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് മൺസൂൺ സമ്മേളനം നീട്ടില്ല ; പ്രത്യേക സമ്മേളന സാധ്യത തള്ളി കിരൺ റിജിജു

0
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നീട്ടാൻ സാധ്യതയില്ല. മണ്ഡല പുനർനിർണയ, വനിതാ...

യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി : ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

0
ടെഹ്റാൻ: ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന്...

സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ 21കാരൻ കുത്തിക്കൊന്നു

0
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ വരാന്തയിൽ വെച്ച് അധ്യാപികയെ കുത്തികൊലപ്പെടുത്തി. സ്കൂളിലെ...

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....