റോഡ് പുനരുദ്ധാരണം ; നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തി അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെത്തോങ്കര – അത്തിക്കയം റോഡ് വികസനത്തിന് വീതി കുറഞ്ഞ ഭാഗങ്ങളില്‍ റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുന്നതിനും വളവുകള്‍ നിവര്‍ത്തുന്നതിനും വസ്തു ഉടമകള്‍ സഹകരിക്കണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ അഭ്യര്‍ത്ഥിച്ചു. 5.80 കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനരുദ്ധാരണം നടക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനും വസ്തു ഉടമകളെ നേരില്‍ കാണുന്നതിനും എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റാന്നിയില്‍ നിന്നും കിഴക്കന്‍ മേഖലയിലേക്കുള്ള പ്രധാന റോഡുകള്‍ ഒന്നാണ് ചെത്തോങ്കര -അത്തിക്കയം റോഡ്. പുനലൂര്‍ -മൂവാറ്റുപുഴ സംസ്ഥാന പാതയെ കിഴക്കന്‍ മേഖലയിലെ പ്രധാന കേന്ദ്രങ്ങളായ അത്തിക്കയം, പെരുനാട്, വെച്ചൂച്ചിറ എന്നീ ടൗണുകളുമായി ബന്ധപ്പെടുത്താന്‍ ഉപകരിക്കുന്ന ഈ റോഡ് ശബരിമലയുടെ മറ്റൊരു പ്രധാന ഉപവഴിയാണ്.

ശബരിമല സീസണ്‍ കാലങ്ങളില്‍ ഇതുവഴിയാണ് വാഹനങ്ങള്‍ തിരിച്ച് വിടുന്നത്. നേരത്തെ ബിഎംബിസി നിലവാരത്തില്‍ പുനരുദ്ധരിച്ച റോഡിന് വീതി വളരെ കുറവാണ്. പലഭാഗങ്ങളിലും കൊടും വളവുകളും മണ്‍തിട്ടലുകളും ആണ്. വളവുകള്‍ നിവര്‍ക്കുന്നതിനും ഇടുങ്ങിയ കലുങ്കുകള്‍ വീതി വര്‍ധിപ്പിക്കുന്നതിനും വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വസ്തു വിട്ടു നല്‍കുകയാണെങ്കില്‍ വീതി വര്‍ദ്ധിപ്പിക്കുന്നതിനും വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നതിനും ഓടകള്‍, ഐറിഷ് ഡ്രയിന്‍, അപകട സൂചനാ ബോര്‍ഡുകള്‍, ഇന്റര്‍ലോക്ക് കട്ടകള്‍ പാകുക തുടങ്ങിയ പ്രവര്‍ത്തികള്‍ക്കുമാണ് ഇപ്പോള്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. റോഡ് കുറഞ്ഞത് 10 മീറ്റര്‍ വീതിയില്‍ പുനരുദ്ധരിക്കുകയാണ് ലക്ഷ്യമിടുന്നത്. വാര്‍ഡ് മെമ്പര്‍ അജിത്ത് ഏണസ്റ്റ് എഡ്വേര്‍ഡ്, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം അസി എക്‌സി.എന്‍ജിനീയര്‍ അംബിക, അസി. എന്‍ജിനീയര്‍ റീന എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...