ആലപ്പുഴ : റോഡ് നവീകരണത്തിന് 10 കോടി അനുവദിച്ചു. മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ – പൊന്നേഴ – വാത്തികുളം – കോയിക്കല്‍ മാര്‍ക്കറ്റ് റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു കോടി രൂപ ചിലവിട്ട് ആധുനിക നിലവാരത്തില്‍ രണ്ടുവരി പാതയായി ബി.എം.ബി.സി മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് ഭരണാനുമതി ലഭിച്ചതായി എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എ അറിയിച്ചു. 8.5 മീറ്റര്‍ നീളമുള്ള റോഡ് അഞ്ചര മീറ്റര്‍ വീതിയില്‍ ആണ് പുനരുദ്ധരിക്കുന്നത്. ദിശാസൂചക ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിംഗ് ലൈനുകള്‍, സ്റ്റഡ്ഡുകള്‍, പ്രധാന ജംഗ്ഷനുകളില്‍ ഇന്റര്‍ലോക്ക്, ഷോള്‍ഡര്‍ കോണ്‍ക്രീറ്റ് എന്നിവയും ഉണ്ടാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം മാവേലിക്കര സബ്ഡിവിഷനാണ് നിര്‍മാണച്ചുമതല. സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം വേഗത്തില്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
റോഡ് നവീകരണത്തിന് 10 കോടി അനുവദിച്ചു
RECENT NEWS
Advertisment