അടിമാലി: ഓടിക്കുന്നതിനിടെ റോഡ് റോളറില്‍നിന്ന് കുഴഞ്ഞു വീണ ഡ്രൈവറുടെ ദേഹത്ത് അതേവാഹനം കയറിയിറങ്ങി ദാരുണാന്ത്യം. ദേവികുളം പൂക്കൊടിയില്‍ വര്‍ഗീസ്- ശാന്തി ദമ്പതികളുടെ മകന് മണിക്കുട്ടനാണ് (29) മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. ബൈസണ്‍ വാലിയെയും ഗ്യാപ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. നിലത്തുവീണ മണിക്കുട്ടന്റെ ശരീരത്ത് റോളര്‍ ഉരുണ്ടുകയറി. ഉടന്‍ അടിമാലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സഹോദരി – സുശീല.
റോഡ് റോളറില്‍നിന്ന് കുഴഞ്ഞുവീണ ഡ്രൈവറുടെ ദേഹത്ത് അതേവാഹനം കയറിയിറങ്ങി ദാരുണാന്ത്യം
RECENT NEWS
Advertisment