ഡല്‍ഹി : രാജ്യത്ത് ചരക്കുനീക്കത്തിന് റോഡ് ട്രെയിന്‍ അനുവദിക്കാനൊരുങ്ങി ഗതാഗതമന്ത്രാലയം. ഇതിനായി ഇത്തരം വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഓട്ടമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡാര്‍ഡ്സ് കമ്മിറ്റി അംഗീകരിച്ച മാനദണ്ഡങ്ങള്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഒരു കാബിന്‍ വാഹനം ട്രെയിലറുകളോ സെമി ട്രെയിലറുകളോ വലിച്ചു കൊണ്ടുപോകുന്ന രീതിയിലാണ് റോഡ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. നിശ്ചിത റൂട്ടുകളില്‍ മാത്രമായിരിക്കും ഇതനുവദിക്കുക. ഏതൊക്കെ റൂട്ടുകള്‍ റോഡ് ട്രെയിനുകള്‍ക്ക് അനുവദിക്കണമെന്നു സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. മന്ത്രി നിതിന്‍ ഗഡ്കരിയുടെ നിര്‍ദേശപ്രകാരമാണു പദ്ധതി പരിഗണിക്കുന്നത്.