ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷം ; നിരവധി രോ​ഗികൾ മരിച്ചു ; പല ആശുപത്രികളും രോ​ഗികളെ പ്രവേശിപ്പിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം അതിശക്തമായി തുടരുന്നതിനിടെ ഉത്തരേന്ത്യയിൽ ഓക്സിജൻ ക്ഷാമം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. പല ആശുപത്രികളിലും രോ​ഗികൾ ഓക്സിജൻ കിട്ടാതെ മരിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ ഓക്സിജൻ തീരുമെന്നും സ്ഥിതി അതീവ ​ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടി പല ആശുപത്രികളും രം​ഗത്തെത്തി. ചില ആശുപത്രികൾ രോ​ഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ നിർത്തിവച്ചു.

ഓക്സിജൻ കിട്ടാതായതോടെ ദില്ലി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ 20 പേരാണ് മരിച്ചത്. ജയ്പൂർ നീൽകാന്ത് ആശുപത്രിയിൽ 5 മരണം ഉണ്ടായി. കഴിഞ്ഞ രാത്രിയിലാണ് അഞ്ച് പേർ മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 200 പേർ ഇവിടെ ഗുരുതരാവസ്ഥയിൽ ഉണ്ട്. അരമണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ സ്റ്റോക്കുള്ളൂവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

45 മിനിറ്റിനുള്ളിൽ ഓക്സിജൻ തീരുമെന്നാണ് ദില്ലി ബത്ര ആശുപത്രി എംഡി ഡോ. എസ് ഇ എൽ ഗുപ്ത പറഞ്ഞു. ഇവിടെ ഇന്ന് ലഭിച്ചത് 500 ലിറ്റർ ഓക്സിജൻ മാത്രമാണ്. 8000 ലിറ്റർ ഓക്സിജൻ അത്യാവശ്യമായ സാഹചര്യത്തിലാണ് 500 ലിറ്റർ മാത്രം  ലഭിച്ചത്. രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചു എന്നും ഗുപ്ത പറഞ്ഞു. ഓക്സിജൻ തീർന്നതോടെ ദില്ലി മൂൽചന്ദ് ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തി. ദില്ലി സരോജ് ആശുപത്രിയിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെയും രോ​ഗികളെ ഇപ്പോൾ പ്രവേശിപ്പിക്കുന്നില്ല.

new 03
previous arrow
next arrow

1 COMMENT

  1. വിഷമിക്കേണ്ട.15 ദിവസത്തിനുള്ളിൽ റഷ്യയിൽ നിന്നുള്ള ഓക്സിജൻ കപ്പലിൽ എത്തുമെന്ന് അധികാരികൾ പറഞ്ഞിട്ടുണ്ട്. വെറും 15 ദിവസം.

Comments are closed.

Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...