പത്തനംതിട്ട : ആനകുത്തിയില്‍ നിന്നും നെടുമ്പാറയ്ക്കും പെരിഞ്ഞൊട്ടയ്ക്കലിലേക്കുമുള്ള റോഡ്‌ തകര്‍ന്നു. ഏറെ നാളായി ഈ റോഡ്‌ ഇതുപോലെ തകര്‍ന്നു കിടന്നിട്ടും അധികാരികൾ വേണ്ട നടപടികൾ കൈകൊള്ളുന്നില്ല എന്നതാണ് ഉയർന്നു വരുന്ന ആരോപണം. കോന്നി മെഡിക്കല്‍ കോളേജിലേക്കും സി എഫ് ആര്‍ ഡിയിലേക്കും ഉള്ള വാഹനങ്ങൾ ഇതുവഴിയാണ് വരുന്നത്. മെഡിക്കല്‍ കോളേജ് റോഡു പണികള്‍ക്ക് ഒപ്പം നിര്‍മ്മാണം നടത്തേണ്ട റോഡ്‌ കൂടി ആണിത്.  അടിയന്തിരമായി കുഴി അടച്ചു റോഡ്‌ സഞ്ചാര യോഗ്യമാക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു.

jolly-3-up
self
KUTTA-UPLO
previous arrow
next arrow