പത്തനംതിട്ട ഗവിയില്‍ വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരിയാർ കടുവ സങ്കേതത്തിന്റെ കേന്ദ്രസ്ഥാനത്ത് 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതല വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള ഭൂമിയുടെ പരിപാലനമാണ് കാർബൺ ന്യൂട്രൽ പദ്ധതി എന്നപേരിൽ അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കുന്നത്. ഇതുസംബന്ധിച്ച ശുപാർശ വനംവകുപ്പിനു മുമ്പാകെ എത്തിയിട്ടുണ്ട്.

കമ്പനിയുടെ സാമൂഹികപ്രതിബദ്ധതാ(സി.എസ്.ആർ.)ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യത്തെ ആലോചന. വിവാദമാകുമെന്നു കണ്ട് പിന്നീട് 15 വർഷമായി ചുരുക്കി. വർഷംതോറും കമ്പനി നൽകാമെന്നേറ്റ തുകയിലും കുറവുവരുത്തിയതായി സൂചനയുണ്ട്.

വിദേശ കമ്പനിയുമായി നേരിട്ടും ഓൺലൈനിലുമായി പലതവണ വനം വികസന കോർപ്പറേഷൻ ചർച്ചകൾ നടത്തി. ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവിയിലെ വനഭൂമി സന്ദർശിച്ചു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഇതെല്ലാം നടന്നതെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...