കാഞ്ഞിരമറ്റം: ചാലക്കപ്പാറ-തൊണ്ടിലങ്ങാടി റോഡില്‍ നിരന്തരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിനെ തുടര്‍ന്ന് വള്ളം ഇറക്കി നാട്ടുകാരുടെ പ്രതിഷേധം. ആമ്പല്ലൂര്‍ പഞ്ചായത്തിലെ പ്രധാന റോഡായ തൊണ്ടിലങ്ങാടി റോഡ് കുണ്ടും കുഴിയും നിറഞ്ഞും വെള്ളക്കെട്ടായിട്ട് നാളുകളായി.
വെള്ളക്കെട്ട് പരിഹരിക്കണമെന്ന് വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. റോഡിന്റെ അറ്റകുറ്റപണി നടത്തിയിട്ട് അഞ്ചുവര്‍ഷം പിന്നിട്ടു. വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണ്.
സമരം കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. കീച്ചേരി ഹോളി ഫാമിലി ചര്‍ച്ച് വികാരി ഫാ. അനില്‍ കിളിയേല്‍ക്കുടി, കീച്ചേരി സഹകരണ ബാങ്ക് പ്രസിഡന്‍റ് ആര്‍. ഹരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു തോമസ്, സി.ആര്‍. ദിലീപ് കുമാര്‍, കെ.എസ്. ചന്ദ്രമോഹനന്‍, സാബു മലയില്‍, ബിനു പുത്തേത്ത്മ്യാലില്‍, എന്‍.ഒ. തോമസ്, ബാബു മാമ്ബുഴ, ലീല ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.