പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവം. വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. കൊല്ലം, കോട്ടയം, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം, കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലാണ് കൂടുതലായി വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്. സംസ്ഥാന സൈബര്‍ സെല്‍ തട്ടിപ്പ് സംബന്ധിച്ച വിവരം ഇന്റര്‍പോളിന് കൈമാറി. നൈജീരിയ കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടേയും വിരമിച്ച ഉദ്യോഗസ്ഥരുടേയും വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിക്കുന്ന സംഘം മറ്റുള്ളവരോട് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് പണം ആവശ്യപ്പെടും. 2000 മുതല്‍ 50,000 വരയാണ് ആവശ്യപ്പെടുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് ആവശ്യപ്പെടുക. കണ്ണൂര്‍ ജില്ലയിലെ ഒരു എസ്‌ഐയുടെ പേര് ഉപയോഗിച്ച് 20,000 രൂപ സംഘം തട്ടിയെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ കമ്പനി ഉടമകള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലും ഇത്തരത്തില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....