ഫാം ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല ; മലക്കംമറിഞ്ഞ് ഹര്‍സിമ്രത് കൗര്‍ ബാദല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഭക്ഷ്യ സംസ്‌ക്കരണ വകുപ്പ് മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മലക്കം മറിഞ്ഞത്. കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കും നിയമനിര്‍മ്മാണത്തിനും എതിരേ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വെച്ചു എന്ന് നേരത്തേ ഇവര്‍ ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് തിരുത്തിപ്പറഞ്ഞിരിക്കുന്നത്.

ബില്ലുകള്‍ കര്‍ഷ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്നും താനല്ല കര്‍ഷകരാണ് അവയെ കര്‍ഷക വിരുദ്ധം എന്ന് വിളിച്ചതെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു. ബില്ലിനെതിരായി സ്വന്തംപാര്‍ട്ടി ശിരോമണി അകാലിദള്‍ നിലപാട് എടുത്തതിനെ തുടര്‍ന്നായിരുന്നു ഹര്‍സിമ്രത് മന്ത്രിസ്ഥാനം രാജിവെച്ചത്. എന്നാല്‍ ബില്ല് കര്‍ഷവിരുദ്ധമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ എന്തു കരുതുന്നു എന്നതല്ല പ്രശ്‌നം കര്‍ഷകര്‍ എന്തു കരുതുന്നു എന്നതാണ് വിഷയമെന്നും കര്‍ഷകരുടെ ഗുണത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അവരാണ് വിശ്വസിക്കേണ്ടതെന്ന് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രാജി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...