വാഹന യാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി റോഡരികിലെ കട്ടിംങ്

For full experience, Download our mobile application:
Get it on Google Play

റാന്നി: വാഹനയാത്രികര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി റോഡരികിലെ കട്ടിംങ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മന്ദമരുതി ജംങ്ഷന് സമീപമാണ് റോഡരികിലെ കട്ടിംങ് ആശങ്കയായി മാറുന്നത്. സംസ്ഥാനപാതയില്‍ നിന്നും ഈട്ടിച്ചുവട് – വലിയകാവ് പാതയിലേക്കെത്തുന്ന ഗ്രാമീണ റോഡിന്റെ തുടക്കത്തിലാണ് അപകട ഭീഷണി ഉണ്ടായിരിക്കുന്നത്. പഴയ പുനലൂര്‍ – മൂവാറ്റുപുഴ പാതക്ക് വീതി വര്‍ദ്ധിപ്പിച്ചപ്പോള്‍ ഗ്രാമീണ റോഡിന്റെ വശം ചേര്‍ത്താണ് ഇടിച്ചത്. ഇത് തുടക്കത്തില്‍ നാലടിയോളവും ഒടുവില്‍ പതിനഞ്ച് അടിയോളവും താഴ്ച വരെയുണ്ട്.

വാഹനങ്ങള്‍ വശം ചേര്‍ത്താല്‍ കട്ടിംങ് ഇടിയാനും സാധ്യതയുണ്ട്. കട്ടിംങ്ങില്‍ വട്ടയടക്കമുള്ള പാഴ് മരങ്ങള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ഇവിടെ പാറ ഉപയോഗിച്ച് കെട്ടി ബലപ്പെടുത്തിയില്ലെങ്കില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാല്‍ സ്കൂള്‍ ബസുകള്‍ അടക്കം സഞ്ചരിക്കുന്ന പാത ഇടിഞ്ഞ് ഗതാഗതം തടസപ്പെടും. അടിയന്തരമായി കെ.എസ്.ടി.പി അധികൃതര്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...