തൃശ്ശൂരില്‍ വീട്ടുകാരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കവര്‍ച്ച

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കൊരട്ടിയില്‍ കുടുംബാംഗങ്ങളുടെ മുറികള്‍ പുറത്തു നിന്ന് പൂട്ടിയിട്ട ശേഷം വീട്ടില്‍ കവര്‍ച്ച. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊരട്ടി കോട്ടമുറിയിലെ ദേശീയപാതയോരത്തുള്ള ശങ്കരനാരായണന്റെ വീട്ടിലായിരുന്നു കവര്‍ച്ച. ആഭരണങ്ങളും പണവും കൊള്ളയടിച്ചു. പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോകാന്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് പുറത്തു നിന്ന് കുറ്റിയിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടത്.

ഒരു മണിക്കൂറോളം പണിപ്പെട്ടാണ് വാതില്‍ തുറന്നത്. തുടര്‍ന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലു പവന്റെ ആഭരണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. എ.ടി.എം. കാര്‍ഡുകളടങ്ങിയ പഴ്സും മോഷണ പോയി. വീടിന്റെ പുറകുവശത്തെ ഏണിയില്‍ കയറി മുകളിലത്തെ നിലയിലേക്ക് കള്ളന്‍ എത്തിയതാണെന്ന് സംശയിക്കുന്നു. അലമാരയിലെ ബാഗും രേഖകളും വീട്ടുവളപ്പില്‍ ഉപേക്ഷിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപങ്ങളിലുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...